പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ പ്രക്ർതിരമണീയമായ തട്ട എന്ന മനോഹരമായ ഗ്രാമത്തിൻറെ അധിപതിയായ ഒരിപ്പുറത്തമ്മ വാണരുളുന്ന പുണ്യക്ഷേത്രo.

1600ൽ പരം വർഷങ്ങളുടെ ചരിത്രം പേറുന്ന വടക്കോട്ടുദർശനം അരുളുന്ന ഒറ്റ ശ്രീകോവിലിൽ ഉഗ്രരൂപിണിയായ ശ്രീഭദ്രകാളിയും ശാന്ത സ്വരൂപിണിയായ ബാലഭദ്രദേവിയും പ്രതിഷ്ട്ടകൾ കുടികൊള്ളുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ്.

ഓണാട്ടുകരയുടെ സവിശേഷതയായ കെട്ടുകാഴ്ചയുടെ പുകൾപെറ്റ ക്ഷേത്രമാണ് തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം. കെട്ടുകാഴ്ചയുടെ വലിപ്പത്തിൽ കേരളത്തിലെ രണ്ടാം സ്ഥാനവും പത്തനംതിട്ട ജില്ലയിൽ ഒന്നാം സ്ഥാനവും തട്ടയിലെ കെട്ടുകാഴ്ചയ്ക്ക് അവകാശപ്പെട്ടതാണ്. 50 അടിയോളം ഉയരമുള്ള അലംകൃതമായ ആറു തേരുകൾ,ലോകത്തിലെ ഏറ്റവും വലിപ്പമുള്ള ഒറ്റ തടിയിൽ തീർത്ത 11 അടി ഉയരമുള്ള ശിരസ്സോടു കൂടിയ ഒറ്റക്കാള,ലോകത്തിലെ ഏറ്റവും വലിയ എടുപ്പുകാള,മനോഹരമായ നാല് ഒറ്റകാളകൾ,കൂടാതെ അനേകം വഴിപാട് ഇരട്ടകാളകളും ചെറിയ കെട്ടുരുപ്പടികളും വാർഷിക ഉത്സവമായ മീന മാസത്തിലെ ഭരണി,കാർത്തിക ദിവസങ്ങളിൽ ക്ഷേത്രമുറ്റത്ത് വട്ടമടിക്കുന്ന കാഴ് ച സ്വദേശികളെയും,വിദേശികളെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്ന അവിസ്മരണീയമായ അനുഭവമാണ്.